മദ്യ വില്‍പ്പന ഇനിയും വൈകിയേക്കുമെന്ന് റിപ്പോർട്ടുകൾ നിലവിലെ ബെവ്ക്യൂ ആപ്പ് പ്രവര്‍ത്തിക്കാന്‍ കടമ്പകളേറെ കൂടുതൽ അറിയാം

ജോവാൻ മധുമല 

ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളും വെബ്‌കോ വില്‍പ്പന ശാലകളും തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വില്‍പ്പന നടക്കാന്‍ കടമ്പകളേറെ. കൊവിഡ് രണ്ടാ ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 നാണ് സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ അടച്ചത്. നാളെ മുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കാനാണ് നീക്കം. തിരക്ക് ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇതിനായി കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപ്പാണ് പരിഗണിക്കുന്നത്. എന്നാല്‍ ആപ്പ് പ്രവര്‍ത്തന ക്ഷമമാവാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് പറയുന്നത്. സെര്‍വര്‍ സ്‌പേസ് ശരിയാക്കല്‍, പാര്‍സല്‍ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യല്‍, സ്റ്റോക്ക് വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവ പൂര്‍ത്തിയാവണം. മൊബൈല്‍ കമ്പനികളുമായി ഒടിപി സംബന്ധിച്ച കരാര്‍ ഉണ്ടാക്കണമെന്നതാണ് മറ്റൊരു കടമ്പ.

കൊവിഡ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളില്‍ മദ്യവില്‍പ്പനയ്ക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വില്‍പ്പന ശാലകളെ ആപ്പില്‍ നിന്ന് ഒഴിവാക്കണം. ഇത്രയും പ്രായോഗിക തടസ്സങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബെവ്‌കോ എംഡി ഇന്ന് വെവ്ക്യൂ ആപ്പ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
Previous Post Next Post