കോവിഡ് ശവസംസ്കാര പ്രോട്ടോക്കോളില്‍ മാറ്റം, മൃതദേഹം വീട്ടില്‍ വയ്ക്കാം.


ജോവാൻ മധുമല 
തിരുവനന്തപുരം: ശവസംസ്കാര ചടങ്ങുകളിലെ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി. മൃതശരീരം നിശ്ചിത സമയംവീട്ടില്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഒരു മണിക്കൂറില്‍ താഴെ വീട്ടില്‍ വയ്ക്കാം. ചുരുങ്ങിയ രീതിയില്‍ മതാചാര ചടങ്ങിനും അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മഹാമാരിയില്‍ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഉറ്റവര്‍ മരണപ്പെടുമ്ബോള്‍ മൃതദേഹം കാണാന്‍ കഴിയുന്നില്ല എന്നത്. മൃതദേഹം ബന്ധുക്കള്‍ക്ക് കാണാനും മതാചാരാ ചടങ്ങുകള്‍ നടത്താനും അനുവദിക്കും. മരിച്ചവരുടെ ബന്ധുക്കളുടെ മാനസ്സിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Previous Post Next Post