പാമ്പാടിയിൽ ശക്തമായ കുത്തൊഴുക്കിയിൽപ്പെട്ടു തോട്ടിലൂടെ ഒഴുകി വന്നയാളെ രക്ഷപ്പെടുത്തിയ സഹോദരങ്ങളെ വെള്ളൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ആദരിച്ചു.


പാമ്പാടി :- കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ വെള്ളൂർ തോട്ടിലൂടെ ശക്തമായ ഒഴുക്കിൽപ്പെട്ട ഒഴുകി വന്ന വെള്ളൂർ വരകുകാലായിൽ ഓമനകുട്ടനെ സാഹസികമായി രക്ഷിച്ച തോടിൻ്റെ കരയിൽ താമസിക്കുന്ന സഹോദരങ്ങളായ ഏഴാംമൈൽ അണിയാംകുളത്ത് വീട്ടിൽ അലൻ ഏബ്രഹാം കുര്യൻ, അമൽ തോമസ് കുര്യൻ എന്നിവരെ വെള്ളൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ ആദരിച്ചു. പള്ളി വികാരി റവ.ഫാ.തോമസ് ജയിംസ് കണ്ടമുണ്ടാരിൽ ,ട്രസ്റ്റി അഡ്വ.ഷൈജു .സി .ഫിലിപ്പ്, സെക്രട്ടറി പ്രദീപ് തോമസ്, പി.എം.മാത്യു, ജിബിൻ.സി.വർഗ്ഗീസ്, ബോണി തോമസ്, ടിജോ അന്ത്രയോസ്, സണ്ടേസ്ക്കൂൾ ഹെഡ്മാസ്റ്റർ എ.ഇ ഏബ്രഹാം എന്നിവർ പങ്കെടുത്തു.കഴിഞ്ഞ ദിവസം വെളളൂർ ജെ.ടി.എസ് ടെക്നിക്കൽ സ്ക്കൂളിന് മൂന്നിലൂടെ ഒഴുകുന്ന വെള്ളൂർ തോട്ടിലാണ് സംഭവം. വിട്ടുമുറ്റത്തു നിൽക്കുക ആയിരുന്ന സഹദോരങ്ങൾ നിറയെ കാടും പടർപ്പും നിറഞ്ഞിരുന്ന തോട്ടിലൂടെ എന്തോ ഒഴുകി വരുന്നതായി  കണ്ടു ശ്രദ്ധിച്ചു നോക്കിയപ്പോൾ മനുഷ്യനാണെന്ന് കണ്ടതോടെ സഹോദരങ്ങൾ തോട്ടിലേക്കു ചാടി വളരെ സാഹസികമായി ഓമനകുട്ടനെ രക്ഷപ്പെടുത്തുകയായിരുന്നു.ഇവരുടെ ബഹളം കേട്ട് നാട്ടുകാരും ഓടിക്കൂടി. രക്ഷപ്പെടുത്തിയ ഇയാളെ ഉടൻ തന്നെ പാമ്പാടി താലൂക്ക് ആശ്രുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
أحدث أقدم