തീക്കോയിയിൽ ഉരുൾപൊട്ടിയതായി സംശയം; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു





കോട്ടയം : കനത്ത മഴയ തുടർന്ന്ഈരാറ്റു പേട്ട- തീക്കോയി മേഖലകളിൽ ഉരുൾപൊട്ടലന്ന് സംശയം. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. തലനാട് ചാമപ്പാറ, മേസ്തിരി പത്തടി എന്നിവിടങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്ത് വീടുകളുടെ മുകളിൽ മരങ്ങൾ വീണതായും പറയുന്നു.

വാഗമൺ പ്രദേശത്ത് ശക്തമായ മഴ ആയിരുന്നു. വെള്ളായണി ഭാഗത്ത് ചില വീടുകളിൽ വെള്ളം കയറിയതായും പറയപ്പെടുന്നു. കൃത്യതയോടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. വെള്ളി കുത്ത് ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.

 മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദിതീരത്തു താമസിക്കുന്ന ജനങ്ങളെ മറ്റി താമസിപ്പിച്ചു തുടങ്ങി.

 തലനാട് ചാമപ്പാറ,മേസ്തിരിപടി ഭാഗത്താണ് വീടുകളിൽ വെള്ളം കയറിയത്. മീനച്ചിലാറ്റിൽ ശക്തമായ ഒഴുക്കിനൊപ്പം വെള്ളം  കലങ്ങി മറിഞ്ഞു വരുന്നതിനാൽ ഉരുൾപൊട്ടിയെന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും ഇതുവരെയും  ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടിവാരം ഭാഗത്തു നിന്നും മീനച്ചിലാറ്റിലേക്ക് ജലം കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. പൂഞ്ഞാർ ടൗണിലെ ചെക്ക് ഡാമിൽ ജലനിരപ്പ് ഉയർന്നു റോഡിന് ഒപ്പമെത്തിയിട്ടുണ്ട്.


Previous Post Next Post