പരാതി ലഭിച്ചാല്‍ അക്കൗണ്ടുകൾ ഉടൻ നീക്കം ചെയ്യണം, സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്ര നിർദേശം





ന്യൂഡൽഹി; സോഷ്യൽ മീഡിയയിലെ വ്യാജന്മാർക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ. പരാതി ലഭിച്ചാല്‍ ഇരുപത്തി 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്ന് സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പുതിയ ഐടി നിയമപ്രകാരമാണ് നടപടി. 

സോഷ്യൽ മീഡിയ ഭീമന്മാരായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്‌ തുങ്ങിയവയ്ക്കാണ് നിർദേശം നൽകിയത്. ഏതെങ്കിലും വ്യക്തിയുടെ പേരില്‍ വ്യാജപ്രൊഫൈലുകളുണ്ടെന്ന് പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അത് നീക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 


Previous Post Next Post