അബുദാബിയില്‍ ഗ്രീന്‍ പാസ് നിയമം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

അബുദാബിയില്‍ ഗ്രീന്‍ പാസ് നിയമം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.അല്‍ ഹൊസന്‍ ആപ്പില്‍ സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.ഗ്രീന്‍ പാസ് പ്രാബല്യത്തിലായതോടെ അബുദാബിയിലെ ഉപയോക്താക്കള്‍ വ്യാപകമായി നേരിട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഈ സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മറ്റി അറിയിച്ചു.

അബൂദബിയിലെ മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജിമ്മുകള്‍, ബാറുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവ ഉള്‍പ്പെടെ മിക്ക പൊതു സ്ഥലങ്ങളിലും പ്രവേശിക്കാന്‍ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് കാണിക്കണമെന്ന നിയമം ഈ മാസം 15നാണ് പ്രാബല്യത്തില്‍ വന്നത്. വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്നും അടുത്തിടെ പി.സി.ആര്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും ഗ്രീന്‍ പാസിലൂടെ ബോധ്യപ്പെടുത്താനാവും. ദുബൈ ഉള്‍പ്പെടെുള്ള വടക്കന്‍ എമിറേറ്റുകളില്‍ നിന്നുള്ളവര്‍ അബൂദബി എമിറേറ്റിലേക്ക് വരുന്നതിന് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ പൊലീസ് ഉദ്യോഗസ്ഥരെയും അല്‍ ഹൊസന്‍ ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്.
Previous Post Next Post