മണർകാട് പെരുമാനൂർകുളം ജംഗ്ഷനിലെ അപകടം ഒഴിവാക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീജിത്ത്‌ മീനടം


ജോവാൻ മധുമല 
മണർകാട്  : പെരുമാനൂർകുളം ജംഗ്ഷനിൽ പതിവായുണ്ടാകുന്ന അപകടങ്ങളും അപകട മരണങ്ങളും ഒഴിവാകുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീജിത്ത്‌ മീനടം ജനറൽ സെക്രട്ടറി അഭിജിത് പയ്യപ്പാടി സെക്രട്ടറി ഗോകുൽ മണർകാട് എന്നിവർ ആവശ്യപ്പെട്ടു..

  ഏറ്റുമാനൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മണർകാട് കിടങ്ങൂർ റോഡിലേയ്ക് പ്രവേശിക്കുന്നതിന് മുൻപായി അടിയന്തിരമായി ഹംബുകൾ (സ്പീഡ് ബ്രേക്കർ  ) സ്ഥാപിക്കണമെന്നും, കിടങ്ങൂർ റോഡ് ഉയരം  കൂട്ടുന്നതിന്റെ ഭാഗമായി കല്ലും മണ്ണും നിരത്തിയത് കൊണ്ട് മാത്രം അപകടങ്ങൾ കുറയില്ലെന്നും . നിരത്തിയത് സഞ്ചാരയോഗ്യമാക്കുകയും, തുടർന്ന് പെരുമാനൂർകുളം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ്റുകൾ സ്ഥാപിക്കുകയും ചെയ്ത് ഉചിതമായ നടപടികൾ സ്വീകരിക്കണം എന്നും അല്ലാത്തപക്ഷം യുവമോർച്ച ശക്തമായ പ്രതിഷേധ സമരങ്ങളിലേയ്ക്ക്  കടക്കുമെന്നും അവർ പറഞ്ഞു പറഞ്ഞു..
Previous Post Next Post