കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനെതിരെ എം.എം. മണി.




കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനെതിരെ എം.എം. മണി.
മരിച്ചു കിടക്കുന്ന കോൺഗ്രസിനെ ഒന്ന് ജീവിപ്പിക്കാൻ പറ്റുമോ എന്നാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നതിലൂടെ സുധാകരന്റെ ശ്രമം എന്ന് മണി പറഞ്ഞു. 

കോൺഗ്രസിൽ നിന്നുള്ള കുത്തേൽക്കാതെ സുധാകരൻ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എമ്മുകാർ എതായാലും ഇപ്പോൾ സുധാകരന് എതിരെ ആയുധപ്രയോഗവുമായി, കത്തിയുമായിട്ട് പോകുന്നില്ല. അങ്ങനെ വിഷയമില്ല. കത്തിയൊക്കെയായി ഒളിച്ചിരിക്കുന്നത് കോൺഗ്രസിന് അകത്തുതന്നെയാണ്. അവരുടെ കുത്തേൽക്കാതെയാണ് സുധാകരൻ നോക്കേണ്ടത്- മണി പറഞ്ഞു.

Previous Post Next Post