വിഴിഞ്ഞത്ത് കടലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

 


തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ യുവതിയുടെ മൃതദേഹം. ബൊള്ളാട് ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പട്രോളിംഗിന് പോയ തീരദേശ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.

കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. 20 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം തീരത്തെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റി. 

സമീപ പൊലീസ് സ്റ്റേഷനുകളില്‍ ആളെ കാണാതായതായി രജിസ്റ്റര്‍ ചെയ്ത കേസുകളിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ വിഴിഞ്ഞം തീരദേശ പൊലീസ് നടപടി തുടങ്ങി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.


Previous Post Next Post