ബ്രണ്ണൻ കോളേജ് വിവാദം അവസാനിച്ചതായി സിപിഎം




ബ്രണ്ണൻ കോളേജുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിച്ചതായി സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം പറഞ്ഞത്.

കെപിസിസി അധ്യക്ഷൻ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്. അതിനോട് പ്രതികരിച്ചു. ആ വിവാദം അവിടെ അവസാനിച്ചുവെന്നും സിപിഐഎം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഏറെ വിവാദങ്ങൾക്ക് വഴിവച്ചുകൊണ്ട് ബ്രണ്ണൻ കോളജ് പഠന കാലത്ത് പിണറായി വിജയനെ മർദിച്ച കാര്യം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തുടർന്ന് കെ സുധാകരന് രൂക്ഷ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. ഇതോടെ വെല്ലുവിളിയുമായി സുധാകരനും രംഗത്ത് സജീവമായി.  ഇതോടെ ഇരുവർക്കുമെതിരെ വിമർശനങ്ങളും ഉയരുകയുണ്ടായി. ഈ വാക്‌പോരിനാണ് സിപിഐഎം പിൻവാങ്ങുന്നതോടെ അവസാനമാകുന്നത്.


Previous Post Next Post