സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച ,സര്‍ക്കാരിന്റെ നടപടിക്കെതിരെ ഇ.ഡി ഹൈക്കോടതിയിൽ





24.06.2021 
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച ,സര്‍ക്കാരിന്റെ നടപടിക്കെതിരെ ഇ.ഡി ഹൈക്കോടതിയില്‍. കമ്മിഷന്‍ നിയമനം അസാധുവാക്കണമെന്ന് ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് മുഖ്യമന്ത്രി ഉത്തരവിറക്കിയത്. അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ക്കെതിരെ മൊഴിനല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു.
നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് നായര്‍ കോടതിക്ക് കത്തയച്ചു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അസാധാരണ നടപടിയിലൂടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്.


Previous Post Next Post