എൻഎസ്എസ് ബജറ്റ് സമ്മേളനം ഇന്ന്

 



ചങ്ങനാശ്ശേരി :  നായർ സർവീ സ് സൊസൈറ്റിയുടെ 107-ാംമത് ബജറ്റ് സമ്മേളനം ഇന്ന്.
കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ മുൻ നിർത്തി ബജറ്റ് സമ്മേളനം  ഓൺലൈനിൽ ആണ് നടക്കുക. 

ബോർഡ് ഓഫ് ഡയറക്ടേഴ്സസിലെ ഒഴിവുകളിലേക്ക് 9 പ്രതിനിധികളെയും തിരഞ്ഞെടുക്കും . 

രാവിലെ മന്നം സമാധി മണ്ഡ പത്തിൽ പുഷ്പാർച്ചനയ്ക്ക ശേഷം 10 ന് ബജറ്റ് സമ്മേളനം ആരംഭിക്കും . 2021-22 വർഷത്ത ബജറ്റും 2020-21 ലെ ഭരണ റി പ്പോർട്ടും ജനറൽ സെക്രട്ടറി ജി . സുകുമാരൻ നായർ അവതരിപ്പിക്കും . 

പ്രസിഡന്റ് പി.എൻ. നരേന്ദ്ര നാഥൻ നായർ അധ്യക്ഷത വഹി ക്കും . ട്രഷറർ ഡോ . എം.ശശികുമാർ , ഇലക്ഷൻ കമ്മിഷൻ അഡ്വ . അനിൽ ഡി.കർത്ത എന്നി വരും പെരുന്നയിലെ എൻഎ സ്എസ് ആസ്ഥാനത്ത് സമ്മേളനത്തിൽ പങ്കെടുക്കും . 

സംസ്ഥാനത്തെ 60 താലൂക്ക് യൂണിയൻ ഓഫിസുകളിലായി മറ്റു പ്രതിനിധികൾ പങ്കെടുക്കും .

Previous Post Next Post