എസ്എസ്എൽസി, പ്ലസ് ടൂ: ഈ വർഷം ഗ്രേസ് മാർക്ക് ഇല്ല

Jowan Madhumala
തിരുവനന്തപുരം: എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഈ വർഷം ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കോവിഡ് പശ്ചാത്തലത്തിൽ കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. 
വിദ്യാർത്ഥികളുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിന്റെ ശരാശരി കണക്കുകൂട്ടി ​ഗ്രേസ് മാർക്ക് നൽകണമെന്ന് ശുപാർശ ഉയർന്നിരുന്നു. എന്നാൽ എസ് സി ഇ ആർ ടി മുന്നോട്ടുവച്ച ഈ ആശയം സർക്കാർ അം​ഗീകരിച്ചില്ല. എസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തേതില്ലാത്തതിനാൽ ഫലം ഉടൻ പ്രസിദ്ധീകരിക്കും
Previous Post Next Post