കേരള സമൂഹത്തിന്റെ സമസ്ത വിഭാഗങ്ങൾക്കും തണലായി സംസ്ഥാനത്തെ സഹരണ മേഖല പ്രവർത്തിക്കുന്നു.-" വി.എൻ. വാസവൻ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി


തിരുവല്ല : സാമ്പത്തിക രംഗത്ത് തുടങ്ങിയ സഹകരണ സംഘങ്ങളുടെയും, സഹകരണ വകുപ്പിന്റെയും പ്രവർത്തനം കേരള സമൂഹത്തിലെ സമസ്ത മേഖലകളിലേക്കും വ്യാപിച്ചു കഴിഞ്ഞതായി മന്ത്രി വാസവൻ പറഞ്ഞു പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സ്റ്റാഫ് സഹകരണ സംഘം, കോവിഡ് 19 മഹാമാരി കാലത്ത് നിസ്തുലമായ സേവനം നൽകിയ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയമടക്കമുള്ള ദുരന്ത കാലത്ത് സാധാരണക്കാരന് താങ്ങും തണലുമായി തീർന്നത് കേരളത്തിലെ സഹകരണ പ്രസ്ഥാനമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വിദ്യാഭ്യാസം , വ്യവസായം, ലേബർ, എന്നീ സമസ്ത മേഖലകളിലും സഹകരണ സൊസൈറ്റികൾ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നു. സമാന്തര സാമ്പത്തിക സങ്കേതമായി കേരളത്തിലെ സഹകരണ പ്രസ്ഥാനം മാറി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ നിക്ഷേപങ്ങൾ സംസ്ഥാനത്തിന്റെ പ്രത്യുല്പാദന മേഖലയിൽ നിക്ഷേപിക്കുക വഴി വലിയ പുരോഗതി കൈവരിക്കാൻ കേരളത്തിന് കഴിയും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സ്റ്റാഫ് വെൽഫെയർ ക്രഡിറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി അംഗങ്ങളുടെ കുട്ടികൾക്ക് പഠന ആവശ്യത്തിന് സ്മാർട്ട് ഫോൺ വിതരണവും അദ്ദേഹം നടത്തി. കേരളത്തിൽ ആദ്യമായി കോവിഡ് രോഗത്തെ തിരിച്ചറിഞ്ഞ് ചികിത്സ നിർദ്ദേശിച്ച റാന്നി ഗവ. ആശുപത്രിയിലെ ഡോക്ടർമാരായ ഡോ ശംഭു മാമ്പറ്റ, ഡോ.എസ്. ആനന്ദ് എന്നിവരെ സംസ്ഥാന സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഈ ചടങ്ങിൽ ആദരിച്ചു. ജൂൺ പതിനെട്ടാം തീയതി രാവിലെ 10:30 മണിക്ക് പുഷ്പഗിരി സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ സീറോ മലങ്കര കത്തോലിക്കാ സഭ അഭിവന്ദ്യ ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കൂറിലോസ് അദ്ധ്യക്ഷത വഹിച്ചു .ശ്രീ.ജേക്കബ്ബ് പുന്നൂസ് ഐ പി സ് മുൻ ഡിജിപി , പുഷ്പഗിരി മെഡിക്കൽ സൊസെറ്റി സി.ഇ.ഒ. ഫാ.ജോസ് കല്ലുമാലിക്കൽ , തിരുവല്ല നഗരസഭ അദ്ധ്യക്ഷ ബിന്ദു ജയകുമാർ , അഡ്വ സനൽകുമാർ , ജോയിന്റ് രജിസ്ട്രാർ അശോകൻ , അഡ്വ പ്രകാശ് ബാബു, അസി. രജിസ്ട്രാർ സുജാതാ എം.പി, പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി ജനറൽ മാനേജർ മുരളീധര കൈമൾ എന്നിവർ പ്രസംഗിച്ചു.കോവിഡ് മഹാമാരി കാലത്ത് പുഷ്പഗിരി ആശുപത്രി  ആതുര ശുശ്രൂഷാ രംഗത്തും, സേവന രംഗത്തും നടത്തിയ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ച -  "നമ്മൾ അതിജീവിക്കും-" എന്ന ഗ്രന്ഥം പുഷ്പഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പരിയാരത്ത് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫിസർ  ഡോ. ഷീജ എ. എൽ ന് സമർപ്പിച്ചു._വിവിധ പ്രായക്കാരായ ആയിരത്തിലധികം കോവിഡ് രോഗികൾ ഈ മഹാ രോഗ കാലത്ത് പുഷ്പഗിരി ആശുപത്രിയിൽ സുഖം പ്രാപിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം പതിനയ്യായിരത്തിൽ പരം കോവിഡ് വാക്‌സിൻ പുഷ്പഗിരി ആശുപത്രിയിൽ നിന്ന് നൽകുവാൻ സാധിച്ചു.

 
Previous Post Next Post