മുണ്ടക്കയത്ത് ക്ഷേത്രത്തിൽ തൊഴുവാൻ എത്തിയ പെൺകുട്ടിയെ ശാന്തി മഠത്തിലെത്തിച്ചു പീഡിപ്പിച്ച പൂജാരിക്കെതിരെ പരാതി


 
വിവാഹ വാഗ്ദാനം നൽകി 21 കാരിയായ പട്ടികജാതി യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി.
മുണ്ടക്കയം: വിവാഹ വാഗ്ദാനം നൽകി ഇരൂപത്തിയൊന്നു കാരിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതിയിൽ മുണ്ടക്കയം പോലിസ്സ് കേസെടുത്തു.
മുണ്ടക്കയത്തിനു സമീപ പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയ്ക്കെതിരെ മുണ്ടക്കയം പൊലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കഴിഞ്ഞ 3 വർഷമായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു. അമ്പലത്തിൽ എത്തുന്ന പെൺകുട്ടിയെ ക്ഷേത്രത്തിനോട് ചേർന്ന ശാന്തി മഠത്തിൽ വച്ചാണ് പീഡിപ്പിച്ചിരുന്നത്
വിവാഹത്തിന്
തയ്യാറാകാതെ വന്നതോടെ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും വിവാഹം നടത്താമെന്നു ഇയാൾ പിതാവിൻ്റെ സാന്നിധ്യത്തിൽ പൊലീസിൽ രേഖാമൂലം സമ്മതിക്കുകയും ചെയ്തിരുന്നു . ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിൻ്റെ പേരിൽ വ്യാഴാഴ്ചത്തേക്കു മാറ്റി. എന്നാൽ വിവാഹ ത്തിനു തയ്യാറല്ലന്നു വ്യാഴാഴ്ച ഫോണിൽ യുവാവിൻ്റെ പിതാവ് അറിയിച്ചതിനെ തുടർന്നാണ് പരാതി നൽകിയത്.
(കടപ്പാട്. മാധ്യമം )
Previous Post Next Post