രണ്ട് ദിവസത്തിനുള്ളിൽ മൂന്നാമത്തെ മരണം; നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു.








ആലപ്പുഴ : കായംകുളം വള്ളികുന്നത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു.
വള്ളികുന്നം ആറാം വാർഡിൽ ലക്ഷി ഭവനിൽ സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് മരിച്ചത്. 19 വയസായിരുന്നു. 

ഇന്ന് രാവിലെ വീട്ടിലെ കിടപ്പ് മുറിയിലാണ് സുചിത്രയെ മരിച്ച നിലയിൽ കണ്ടത്. വിഷ്ണുവിന്റെ അമ്മയും അച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രണ്ട് ദിവസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.


Previous Post Next Post