മുഖ്യമന്ത്രി മൗനം വെടിയണം: എൻ ഹരി



കോട്ടയം : DGP ലോക് നാഥ് ബഹറ കേരളത്തിൽ IS ന്റെ സ്ളീംപിങ്ങ് സെല്ലുകൾ പ്രവർത്തിക്കുന്നു എന്ന പ്രസ്താവനയോട് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ധേഹത്തിന്റെ  നിലപാട് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താല്പര്യം ഉണ്ട്. 
 മരം മുറി അഴിമതിയ്ക്ക് എതിരെ ബിജെപി  പള്ളിക്കത്തോട്ടിൽ
നടത്തിയ പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എൻ. ഹരി. 
വനം കൊള്ള വ്യാപകമായി നടന്നു എന്ന് ഓരോ ദിവസവും വെളിവായി കൊണ്ടിരിക്കുകയാണ്,ഇതിന് കർഷക പ്രേമം മറയാക്കി രക്ഷപെടാനാണ് സർക്കാർ ശ്രമം.
 വ്യാപകമായി മരം മുറിച്ച് കടത്തിയിരിക്കുന്നു. ഇതിന് റവന്യു പോലീസ് ഫോറസ്റ്റ് തുടങ്ങിയ എല്ലാ സർക്കാർ സംവിധാനവും ഉപയോഗപെടുത്തി. നേതാക്കളുടെ അറിവോടെയാണ് ഇത് നടത്തിരിക്കുന്നത്.
അതുപോലെ തന്നെയാണ് സ്വർണ്ണ കടത്തും. ലഭിക്കുന്നതിൽ മൂന്നിൽ ഒന്ന് പാർട്ടിയ്ക്ക് എന്ന് വ്യക്തമായിരിക്കുന്നു. പ്രതികൾ എല്ലാം DYFI, CPI( M ) നേതാക്കൾ ആണ്.
 പിടിക്കപെടുമ്പോൾ മുമ്പേ പുറത്താക്കി എന്നാണ് പറയുന്നത്. തള്ളി പറഞ്ഞാൽ തങ്ങൾക്ക് പലതും പറയണ്ടിവരും എന്ന് പ്രതികൾ പറയുന്നു. കൂട്ട് കച്ചവടം ആണ് നടക്കുന്നത്.
കേരളത്തിൽ ജിഹാദി പ്രവർത്തനം നടക്കുന്നു എന്ന് BJP പറഞ്ഞപ്പോൾ എല്ലാവരും വർഗ്ഗീയത എന്ന് പ്രചരിപ്പിച്ചു. 
ഇന്ന് കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും തീവ്രവാദ പരിശീലനം നടക്കുന്നു. കേരളത്തിനു വെളിയിൽ നിന്ന് ഉള്ള ഏജൻസികൾ വിവരം ധരിപ്പിച്ചാൽ പോലും അനങ്ങില്ല. 
മുൻ DGP സെൻകുമാറും ഇപ്പോൾ ബഹ്റയും പറയുന്നത് ഒരേ കാര്യം തന്നെ. കേരളത്തിൽ തീവ്രവാദികൾക്ക് പറുദീസയാണ്. ഇക്കാര്യം പറയുന്നവർ വർഗീയത പറയുന്നു എന്ന് പറയും. തീവ്രവാദത്തെ പറ്റി മാത്രം ആണ് D G P പറഞ്ഞത് ഉടൻ തന്നെ ചിലർ അതിനെ മതവും ആയി കൂട്ടി കെട്ടി  ഇത് ആരെ സംരക്ഷിക്കാൻ ആണന്ന് എല്ലാവർക്കും അറിയാം. ഇത് ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്നും എൻ. ഹരി പറഞ്ഞു...
BJP പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചന്ദ്രൻ മാസ്റ്റർ, ദിപിൻ K സുകുമാർ, രാഹുൽ R നായർ, അജിത്ത് തോമസ്, സന്ദീപ് മുല്ലൂർ, ബിനോയ് K G, സനൽകുമാർ S എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം കൊടുത്തു....
Previous Post Next Post