ബാറുകള്‍ അടഞ്ഞുകിടക്കും; നികുതി സെക്രട്ടറിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായില്ല




തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. നികുതി സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍, വെയര്‍ ഹൗസ് മാര്‍ജിന്‍ കുറയ്ക്കുന്നതില്‍ തീരൂമാനമാകാത്ത സാഹചര്യത്തിലാണ്, ബാറുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഉടമകളുടെ സംഘടന എത്തിയത്. 

സര്‍ക്കാര്‍ തലത്തിലെ ചര്‍ച്ചയ്ക്ക് ശേഷമെ വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബാറുകളും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. 

വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ബാറുകള്‍ അടച്ചത്. എട്ട് ശതമാനമായിരുന്ന വെയര്‍ ഹൗസ് മാര്‍ജിന്‍ ബാറുകള്‍ക്ക് 25 ശതമാനമായും കണ്‍സ്യൂമര്‍ ഫെഡിന് 20 ശതമാനവുമാണ് ഉയര്‍ത്തിയത്. 

Previous Post Next Post