ലോക്ക്ഡൌൺ പിൻവലിച്ചതിന് പിന്നാലെ ജൂലൈ ഒന്നിന് സ്കൂൾ തുറക്കാൻ അനുമതി നൽകി തെലങ്കാന


ഹൈദരാബാദ്: ലോക്ക്ഡൌൺ പിൻവലിച്ചതിന് പിന്നാലെ ജൂലൈ ഒന്നിന് സ്കൂൾ തുറക്കാൻ അനുമതി നൽകി തെലങ്കാന. സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.  ഇത് സംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കാനും സർക്കാർ വിദ്യാഭ്യാസ വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ശക്തമായതോടെ പ്രഖ്യാപിച്ച ഒരു മാസത്തെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസമാണ് തെലങ്കാന നീക്കിയത്. ഇതിന് പിന്നാലെ കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം നീക്കാൻ തെലങ്കാന മന്ത്രിസഭ തീരുമാനിക്കുകുയും ചെയ്തിരുന്നു. 
നിലവിൽ രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്നും കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞുവെന്നുമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് കണക്കിലെടുത്താണ് പുതിയ തീരുമാനങ്ങൾ. സാധാരണ ജനങ്ങളുടെ ഉപജീവനമാർഗങ്ങളെ ബാധിക്കാതിരിക്കാനാണ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതെന്നാണ് തെലങ്കാനയുടെ വിശദീകരണം.
Previous Post Next Post