മണർകാട് സ്കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ മണർകാട് പുതുപ്പള്ളി റോഡിലെ ഡിവൈഡർ തകർത്തു


ജോവാൻ മധുമല 
മണർകാട് :  ഇന്നലെ രാത്രി ഒൻപത് മണിയോട് കൂടി മണർകാട്  പെരുമാനൂർകുളം കാണിക്ക മണ്ഡപത്തിന്റെ മുൻ വശത്ത്  കാർ സ്കൂട്ടർ യാത്രകാർ ആയ രണ്ട് യുവതികളെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയി  വഴിയാത്രകാരെയും തടി ലോറിയെയും ഇടിച്ചാണ് കാർ മുന്നോട്ട് പോയത് നിർത്താതെ പോയ കാർ മണർകാട് പുതുപ്പള്ളി റോഡിലെ ഡിവൈഡറിൽ ഇടിച്ച് നിന്നു തുടർന്ന് ഇവരെ മണർകാട് പോലീസ് കസ്റ്റഡിയിൽ എടുത്തു ഇവർ മദ്യപിച്ചിരുന്നതായും ,മറ്റ് ലഹരിവസ്തുക്കൾതായും നാട്ടുകാർ ആരോപിച്ചു 

അപകടത്തിൽപ്പെട്ട    രണ്ട് യുവതികളെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കാറിൽ 2 പേർ ഉണ്ടായിരുന്നു അപകടത്തിൽപ്പെട്ടവരെ യുവമോർച്ച നേതാവ് സോബിൻ ലാലിൻ്റെ നേതൃത്തത്തിൽ ആശുപത്രിയിൽ എത്തിക്കുകയാരിരുന്നു ചെറുതും വലുതുമായ 
നിരവധി അപകടങ്ങളാണ് ഈ പ്രദേശത്ത് നിത്യേന നടക്കുന്നത് റോഡുപണിയിലെ അശാസ്ത്രീയതയും അമിതവേഗവുമാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു
Previous Post Next Post