എപ്പോഴും ഇങ്ങനെ പെരുമാറുന്ന ആളല്ല ജോസഫൈന്‍, സമ്മര്‍ദമായിരിക്കാം അങ്ങനെ പ്രതികരിച്ചത് , ന്യായീകരണവുമായി എംഎ ബേബി

ജോവാൻ മധുമല 
വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെ എംസി ജോസഫൈനെ ന്യായീകരിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. ജോസഫൈന്റെ പ്രതികരണം പ്രത്യേക സാഹചര്യത്തിലെ സമ്മര്‍ദത്തിന്റെയോ മറ്റെന്തെങ്കിലും മനഃശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടോ ആയിരിക്കുമെന്നും തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയുള്ള നേതാവിന്റെ രാജി മറ്റുള്ളവര്‍ക്ക് മാതൃകയും പാഠവുമാണെന്നും എംഎ ബേബി കൂട്ടിചേര്‍ത്തു. രാജിക്ക് ശേഷവും ജോസഫൈനെ വളഞ്ഞിട്ട് കൊണ്ടുള്ള മാധ്യമ വിചാരണ ശരിയല്ലെന്നും എംഎ ബേബി കൂട്ടിചേര്‍ത്തു.

സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍; അന്വേഷണം കൊടിസുനി ഉള്‍പ്പെട്ട പഴയ കേസുകളിലേക്കും വ്യാപിപ്പിച്ച് ദൗത്യ സംഘം
‘നമ്മുടെ സമൂഹം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട ശ്രദ്ധ, മാനുഷികത എന്നിവയെല്ലാം അറിയുന്ന ആളാണ് സഖാവ് ജോസഫൈന്‍. പ്രത്യേക സാഹചര്യത്തില്‍ സമ്മര്‍ദത്തിന്റെയോ മറ്റെന്തെങ്കിലും മനശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടോ ആവാം ഇത്തരത്തില്‍ പ്രതികരിച്ചത്. എന്നാല്‍ അത് മനസിലാക്കിയിട്ട് ജോസഫൈന്‍ അതില്‍ ഖേദം പ്രകടിപ്പിച്ചു. പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തു. അവിടേയും ജോസഫൈനെ ന്യായീകരിക്കുകയല്ല ചെയ്തത്. വളരെ വലിയൊരു ജനാധിപത്യമാതൃകയാണ് രാജിവെച്ചതോടെ ജോസഫൈന്‍ സ്വീകരിച്ചത്.’ എംഎ ബേബി അഭിപ്രായപ്പെട്ടു .
രാജിക്ക് ശേഷവും ജോസഫൈനെ വളഞ്ഞിട്ട് കൊണ്ടുള്ള മാധ്യമ വിചാരണ ശരിയല്ലെന്നും എംഎ ബേബി കൂട്ടിചേര്‍ത്തു. എപ്പോഴും ഇങ്ങനെ പെരുമാറുന്ന ആളല്ല ജോസഫൈന്‍. പ്രത്യേക സന്ദര്‍ഭത്തില്‍ അബദ്ധം പറ്റിയതാണ്. നമുക്കെല്ലാം പാഠമാണ്. നല്ലൊരു മാതൃകയാണ് ജോസഫൈന്റേത്.
Previous Post Next Post