വാക്‌സിൻ എടുക്കാത്തവർക്ക് ഏർപ്പെടുത്തിയ യാത്ര വിലക്ക് :സുപ്രധാന വിധിയുമായി കുവൈത്ത് കോടതി




റ്റിജോ ഏബ്രഹാം
ന്യൂസ് ഡെസ്ക് കുവൈറ്റ്
കുവൈത്ത് സിറ്റി :വാക്‌സിൻ എടുക്കാത്ത പൗരന്മാർക്ക് ഏർപ്പെടുത്തിയ യാത്ര വിലക്ക് പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ്വദേശി നൽകിയ ഹർജി അഡ്മിനിസ്ട്രേറ്റീവ് കോടതി തള്ളി


 ഭരണ ഘടന നൽകുന്ന സഞ്ചാര സ്വാതന്ത്രത്തിന് വിരുദ്ധമാണ് സർക്കാർ തീരുമാനമെന്ന് ഹരജിക്കാരൻ ആരോപിച്ചു എന്നാൽ രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവും ജീവിതവും മറ്റെന്തിനെക്കാളും ശ്രേഷ്ഠമാണെന്നും സഞ്ചാര സ്വാതന്ത്രത്തെ നിയന്ത്രണം ഹനിക്കുന്നില്ലെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി
Previous Post Next Post