തിരുവനന്തപുരം:വെമ്പായത്ത് വൃദ്ധ വെട്ടേറ്റു മരിച്ചു. ചീരാണിക്കരസ്വദേശി സരോജം ആണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 62 വയസുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലുള്ള ബൈജുവിന് മാനസിക പ്രശ്നങ്ങളുള്ളതായാണ് പൊലീസ് നൽകുന്ന വിവരം.