വൈകല്യങ്ങളോട് പൊരുതി ജീവിച്ച ലത്തീക്ഷ യാത്രയായി






എരുമേലി: ശരീരത്തിലെ എല്ലുകള്‍ ഒടിയുന്ന അപൂര്‍വ്വ രോഗത്താല്‍ വര്‍ഷങ്ങള്‍ തള്ളിനീക്കിയ ലത്തീക്ഷ അന്‍സാരി അന്തരിച്ചു.

എരുമേലി പുത്തന്‍പീടികയില്‍ അന്‍സാരി / ജമീല ദമ്പതികളുടെ ഇളയ മകളാണ് ലത്തീഷ . ഇന്ന് രാവിലെ പാലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.28 വയസ്സായിരുന്നു.

ജന്മനാ ഉണ്ടായ അസുഖത്തിന്റെ ചികില്‍സക്കിടെ കഴിഞ്ഞ നാല് വര്‍ഷമായി ജീവന്‍ നിലനില്‍ക്കുന്നത് ഓക്‌സിജന്റെ സഹായത്തോടെ ആയിരുന്നു. ലത്തീഷയുടെ ജീവിതത്തിന് ഏക ആശ്രയം കീബോഡ് ആയിരുന്നു.ഇതിലൂടെ ഒട്ടേറെ ബഹുമതികളും നേട്ടങ്ങളും വാരിക്കൂട്ടിയ കലാകാരിയായിരുന്നു ലത്തീഷ. 

ഐ എ എസ് പഠനത്തിന്റ പ്രാരംഭഘട്ടത്തിലായിരുന്നു.ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് എരുമേലി നൈനാര്‍ ജുമാ മസ്ജിദില്‍.


Previous Post Next Post