മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി





പട്ടാമ്പി:  മൃതദേഹത്തോട് അനാദരവ്  സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ആണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയിൽ കണ്ടെത്തിയത് ആണ് പരാതിയ്ക്കിടയാക്കിയത്.

ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ടത്
മൂക്കും കവിളും കടിച്ചു മുറിച്ച നിലയിലായിരുന്നു മൃതദേഹം. ഇതിനെക്കുറിച്ച്  ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ലെന്ന് ബന്ധുക്കൾ

പൊലിസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.
Previous Post Next Post