കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു സിപിഎം തന്നെയാണ്: നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.




15.06.2021
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു സിപിഎം തന്നെയാണെന്ന് ആവര്‍ത്തിച്ച്‌ നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎമ്മിന് തന്നെ ഭയമായതുകൊണ്ടാണ് ബിജെപി അനുകൂലിയാക്കാന്‍ ശ്രമിക്കുന്നതെന്നെന്നും അദ്ദേഹം പ്രതികരിച്ചു. 

രാജ്യത്ത് കോണ്‍ഗ്രസ്സിന്റെ നമ്ബര്‍ വണ്‍ ശത്രു ബിജെപിയാണെന്നും കേരളത്തില്‍ ബിജെപി അശക്തരായതുകൊണ്ട് സിപിഎമ്മാണ് പ്രധാന എതിരാളിയായതെന്നും സുധാകരന്‍ വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയെന്ന നിലയിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. 

കേരളം വിദ്യാസമ്ബന്നരുടെ നാടായതിനാല്‍ തന്നെ ഇവിടെ ബിജെപി വളരില്ല. ആര്‍എസ്‌എസ് വോട്ട് വാങ്ങി മത്സരിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും സുധാകരന്‍ പറഞ്ഞു. ഒരു മരത്തിന് മുകളില്‍ മാവും കവുങ്ങും ചാഞ്ഞാല്‍ ആദ്യം മുറിക്കുക മാവ് ആണ്, അതിന്റെ അര്‍ത്ഥം അവിടെ കവുങ്ങ് വളര്‍ത്തും എന്നല്ലായെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

നേമത്തെ കോണ്‍ഗ്രസിന്റെ ഇടപെടലും സുധാകരന്‍ പ്രത്യേകം പരാമര്‍ശിച്ചു. ഇവിടെ ബിജെപിയുടെ അവസാനത്തെ അക്കൗണ്ട് പോലും പൂട്ടിച്ചത് കോണ്‍ഗ്രസിന്റെ സമയോചിതമായ ഇടപെടലാണ്. എന്നാല്‍ ഞങ്ങളുടെ കാലത്ത് അക്കൗണ്ട് പൂട്ടിയെന്ന് അവകാശപ്പെട്ട് ക്രെഡിറ്റ് എടുക്കുന്നത് പിണറായി വിജയനാണ്. എന്ത് റോളാണ് സിപിഐഎമ്മിന് അവിടെയുണ്ടായിരുന്നത്-  സുധാകരന്‍ ചോദിച്ചു.

സുധാകരന്റെ വാക്കുകള്‍ ഇങ്ങനെ: ദേശീയ തലത്തില്‍ ആര്‍എസ്‌എസ്-ബിജെപിക്കെതിരെ പോരാട്ടം നടത്തുന്നത് കോണ്‍ഗ്രസാണ്. ആര്‍എസ്‌എസിന്റെ വോട്ട് വാങ്ങി മത്സരിച്ചയാളാണ് പിണറായി വിജയന്‍ എന്ന് മറക്കണ്ട. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഞങ്ങള്‍ക്കുള്ള സ്വാധീനത ഇല്ലാതാക്കാന്‍ രാഷ്ട്രീമായി വേട്ടയാടുകയെന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ആവശ്യമാണ്. ഞാന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിക്കുന്നതും സിപിഐഎമ്മാണ്. എന്തിനാണ് തങ്ങളെ ഇങ്ങനെ ഭയക്കുന്നതെന്ന് സിപിഐഎം വ്യക്തമാക്കണം. ന്യൂനപക്ഷ സമുദായവുമായുള്ള ബന്ധത്തെ കള്ളപ്രചാരണം കൊണ്ടൊന്നും തകര്‍ക്കാന്‍ സിപിഐഎമ്മിന് കഴിയില്ല.

മതേതര മനോഭാവും കാഴ്‌ച്ചപ്പാടും കേരളത്തിലെ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹം അംഗീകരിച്ചതാണ്. സ്വാധീനവും അതിന്റെ അടിസ്ഥനമാണ്. കേരളത്തില്‍ മത്സരിക്കുന്നത് സിപിഐഎമ്മിനോടാണ്. ഇവിടെ ബിജെപി ശക്തമാവുന്ന ഒരു സംസ്ഥനവുമല്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഇത് വിദ്യാസമ്ബന്നരുടെ നാടാണ്. സാക്ഷരതയുള്ളവരുടെ നാടാണ്. വര്‍ഗീയ ഫാസിസത്തിന്റെ വിഭത്തിനെ കുറിച്ച്‌ ഇവിടുത്തെ ആളുകള്‍ ബോധവാന്മാരാണ്. അതിനാലാണ് മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി വളരുമ്ബോഴും മറ്റ് സംസ്ഥാനങ്ങളില്‍ വളരാത്തതും അതിനാലാണ്.

ഇവിടെ ബിജെപിയുടെ അവസാനത്തെ അക്കൗണ്ട് പോലും പൂട്ടിച്ചത് കോണ്‍ഗ്രസിന്റെ സംയോജിതമായ ഇടപെടലാണ്. എന്നാല്‍ ഞങ്ങളുടെ കാലത്ത് അക്കൗണ്ട് പൂട്ടിയെന്ന് അവകാശപ്പെട്ട് ക്രെഡിറ്റ് എടുക്കുന്നതും പിണറായി വിജയനാണ്. എന്ത് റോളാണ് സിപിഐഎമ്മിന് അവിടെ. എതിര്‍ക്കേണ്ടിടത്ത് എതിര്‍ക്കാന്‍ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താന്‍ കേരളത്തില്‍ നമുക്ക് സാധിക്കുന്ന ശക്തരല്ലാത്ത രാഷ്ട്രീയ പ്രസ്താനമാണ് ബിജെപി. ഇവിടെ ഫാസിസത്തിലൂടെ ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന സിപി ഐഎം നമ്മുടെ ശത്രുവാണ്. ഒരു മരത്തിന് മുകളില്‍ ഒരു മാവ് ചായുന്നതും കവുങ്ങ് ചായുകയും ചെയ്യുമ്ബോള്‍ ആദ്യം മുറിക്കുക മാവാണ്. എന്നിട്ടേ കവുങ്ങ് മുറിക്കൂ, അതുകൊണ്ട് കവുങ്ങ് അവിടെ വളര്‍ത്തും എന്നല്ല. അതിനേയും മുറിച്ച്‌ മാറ്റും.


Previous Post Next Post