അഞ്ചു വർഷം മുൻപാണ് ശ്രീജയും ഗോപുവും വിവാഹിതരാവുന്നത്. തിരുവനന്തപുരം പൂജപ്പുര തമലം കൃഷ്ണഭവനിൽ ആർ.ശ്രീകണ്ഠന്റെയും സരസ്വതിയുടെയും മകളാണ്.
ഭർത്താവ് ഗോപു പുറത്തു പോയി മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ വർക്ക് ഏരിയയിൽ ശ്രീജയെ തൂങ്ങിയ നിലയിൽ കണ്ടതെന്നാണ്. പോലീസിനു നൽകിയിരിക്കുന്ന മൊഴി.
ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗോപുവിന്റെ പ്രായംചെന്ന അച്ഛൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്നുമാസംമുൻപ് കോവിഡ് ബാധിച്ചെങ്കിലും ചികിത്സയ്ക്കുശേഷം കോവിഡ് മുക്തയായിരുന്നു. മരണ കാരണം വ്യക്തമല്ല.