ഇടുക്കിയിൽ വീട്ടമ്മയുടെ വെട്ടേറ്റ് യുവാവിന്റെ കൈപ്പത്തി അറ്റു


ഇടുക്കി:ഇടുക്കിയിൽ വീട്ടമ്മയുടെ വെട്ടേറ്റ് യുവാവിന്റെ കൈപ്പത്തി അറ്റു. അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് വീട്ടമ്മ യുവാവിനെ ആക്രമിച്ചത്.
അണക്കര ആശുപത്രിമേട് കറുകശേരിൽ മനു (26) എന്ന യുവാവിനാണ് വെട്ടേറ്റത്. തുടർന്ന് കേസിലെ പ്രതിയും യുവാവിന്റെ അയൽവാസിയുമായ പട്ടശേരിയിൽ ജോമോൾ ഒളിവിൽ പോയി. വെട്ടേറ്റ മനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ദീർഘനാളുകളായി ഇരു വീട്ടുകാരും തമ്മിൽ വാക്കുതർക്കം നിലനിന്നിരുന്നതായാണ് റിപ്പോർട്ട്.

Previous Post Next Post