രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു




കോഴിക്കോട് : രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. ബൊലോറ കാറും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. 

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്നത് അഞ്ചു പുരുഷൻമാരാണ്. ഇവർ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

ഇന്ന് പുലർച്ച 4.45 ഓടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. 

സംഭവ സ്ഥലത്ത് വെച്ച് ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു.  മൃതദേഹങ്ങൾ റോഡിൽ ചിതറി കിടക്കുകയായിരുന്നു. 

നാട്ടുകാരും പോലീസും ഫയർഫോഴ്സുമെത്തി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Previous Post Next Post