ജോവാൻ മധുമല
കോട്ടയം : സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനെ AIYF നേതാക്കൾ സന്ദർശിച്ചു അനുമോദനം അറിയിച്ചു..വെള്ളൂർ പി ടി എം ഗവണ്മെന്റ് ഹൈസ്കൂളിന്റെ ശോച്യവസ്ഥ പരിഹരിക്കണമെന്നുംആവശ്യമായ നിയമനങ്ങളും ടോയ്ലറ്റ് കോംപ്ലക്സും, ചുറ്റുമതിലും നിർമ്മിക്കണമെന്നും , പാമ്പാടിയിലെ പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന വില്ലജ് ഓഫിസ്, കൃഷി ഭവൻ, എക്സ്സൈസ് ഓഫിസ്, രെജിസ്ട്രേഷൻ ഓഫിസ് എന്നിവ ഒരു കുടകീഴിലാക്കി ഒരു മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കണമെന്നും, സെർവർ തകരാർ മൂലം മാസ്റ്ററിങ് ചെയ്യാനാകാതെ സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കാത്ത പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു നിവേദനം നൽകി. AIYF കോട്ടയം ജില്ലാ കമ്മറ്റി അംഗം . അജീഷ് മട്ടയ്ക്കൽ, പുതുപ്പള്ളി മണ്ഡലം സെക്രട്ടറി രതീഷ് പി ജി, മണ്ഡലം കമ്മറ്റി അംഗം സുരേഷ് തെക്കേക്കര എന്നിവർ ചേർന്നാണ് വി എൻ വാസവന് നിവേദനം നൽകിയത്