KSRTC ഓഡിനറി ചെയിൻ സർവീസ് നിരത്തൊഴിഞ്ഞു .ജനം ബസ് കിട്ടാതെ നട്ടം തിരിഞ്ഞു

ജോവാൻ മധുമല 

സംസ്ഥാനത്ത് കെ.എസ്. ആർ. ടി. സി. ഓഡിനറി ചെയിൻ സർവീസ് നിർത്തി.
കൊറോണ കാലഘട്ടത്തിൽ 12 മണിക്കൂർ സമയക്രമത്തിൽ സിംഗിൾ ഡ്യൂട്ടിയായി ഓഡിനറി ഷെഡ്യൂൾ പുന:ക്രമീകരിക്കാൻ  യൂണിറ്റ് ഓഫീസർമാർക്ക് പ്രത്യേക സർക്കുലറിലൂടെ നിർദ്ദേശം നൽകിയതിൻ്റെ ഫലമായി 10, 15 മിനിറ്റ് ഗ്യാപ്പിൽ ഓടിയിരുന്ന ചെയിൻ ഒന്നും, ഒന്നരയും മണിക്കൂർ ഗ്യാപ്പിലാണ് ഓടുന്നത്.. ഇതു മൂലം നഗരങ്ങളെ ബന്ധിപ്പിച്ച് ഓടിയിരുന്ന ഓഡിനറി ചെയിൻ സർവീസ് നിന്നു പോകുന്ന അവസ്ഥയിലാണ്.

ജനങ്ങൾക്ക് ഏറ്റവും പ്രയോജനകരവും, കെ.എസ് .ആർ ടി സിക്ക് മികച്ച വരുമാനവും ലഭ്യമാക്കിയിരുന്നത് ഓരോ ഡിപ്പോകളിൽ നിന്നും ഓടിയിരുന്ന ചെയിൻ സർവീസുകളായിരുന്നു.പ്രധാനപ്പെട്ട രണ്ടോ മൂന്നോ നഗരങ്ങളെ കൂട്ടിയിണക്കിയായിരുന്നു ഓഡിനറി ചെയിൻ സർവീസ് നടത്തിയിരുന്നത്.കെ.എസ്.ആർ.ടി.സി നഷ്ടത്തിലാകാൻ കാരണം ഓഡിനറി സർവീസാണെന്ന  കണ്ടെത്തലാണിപ്പോൾ കോർപ്പറേഷൻ നേതൃത്വത്തിനുള്ളതെന്ന്  ജീവനക്കാർ തന്നെ കുറ്റപ്പെടുത്തുന്നു .

തിരക്ക് കുറവുള്ള ഉച്ചയ്ക്കും, വൈകിട്ട് 7 മണിക്ക് ശേഷവും സർവീസുകൾ ഓഡിനറി സർവീസ് വേണ്ട എന്ന നിലപാടിലാണ് മാനേജ്മെൻറ്. സാധാരണ ജനങ്ങൾ ഏറ്റവും കൂടുതൽ ബസ് സർവീസിനെ ആശ്രയിക്കുന്ന ഉച്ചക്കും, വൈകിട്ടും  ബസുകളുടെ ലഭ്യത കുറവ് ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നതിനൊപ്പം , കൃത്യമായ ഇടവേളകളിൽ ബസില്ലാത്തത് യാത്രാ ആവശ്യങ്ങൾക്ക് മറ്റ് മാർഗ്ഗം ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് ആളുകളെ  എത്തിച്ചു. 

"നൂൺ ടു നൂൺ " രീതിയിൽ രാവിലെയും ഉച്ച കഴിഞ്ഞു മാരംഭിക്കുന്ന സർവീസ് 3 വർഷം മുമ്പ് നടത്തി പരാജയപ്പെട്ടതാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

പുതിയ ഗതാഗത വകുപ്പ് മന്ത്രി അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യ പ്രതികരണത്തിൽ കെ.എസ്. ആർ. ടി. സി .സേവന വിഭാഗമാണെന്ന് പറഞ്ഞതിൻ്റെ തൊട്ടുപിന്നാലെയാണ് ജനങ്ങളെ പെരുവഴിയിൽ നിർത്തുന്ന പുതിയ സർക്കുലർ  ഉണ്ടായത്.


കൊറോണയുടെ മറവിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ആക്കി ജൂൺ ൽ നടപ്പിലാക്കാൻ വിളിക്കുന്ന ശമ്പള പരിഷ്ക്കരണ കരാറിലെ സേവന വേതന കരാറിൽ ഈ പാറ്റേൺ എഴുതി ചേർക്കാനുള്ള നീക്കമാണ് നടക്കുന്നത്.കൃത്യമായ ഇടവേളകളിൽ ഓടുന്ന ബസുകൾക്ക് ലഭിക്കുന്ന കളക്ഷൻ ചെയിൻ അല്ലാതെ ഓടിച്ചാൽ ലഭിക്കുകയില്ലന്ന് അറിയാമെന്നിരിക്കെ .ജീവനക്കാരുടെ ഡ്യൂട്ടി വെട്ടിക്കുറക്കുന്നതിന് വേണ്ടിയും, ജനങ്ങളെ കെ എസ് ആർ ടി.സിയിൽ നിന്ന് അകറ്റുന്നതിനും, ബസ് ലഭിക്കാതെ യാത്രക്കാർ ഗവൺമെൻ്റിനെതിരാകുന്നതിനും, ഡ്യൂട്ടി വെട്ടിക്കുറക്കുന്നതിലൂടെ ജീവനക്കാർ എതിരാകാനുമല്ലാതെ ഈ പരിഷ്ക്കരണം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല. ഭരണകക്ഷിയുടെ ലോക്കൽ നേതാക്കൾക്ക് ബസില്ലാത്തതിൻ്റെ പരാതി പ്രളയമാണ്. പഞ്ചായത്തു പ്രസിഡൻ്റുമാർ, ഏരിയാ സെക്രട്ടറിമാർ എന്നിവർ രാവിലെ മുതൽ കെ.എസ്.ആർ.ടി.സി ഭരണകക്ഷി യൂണിയൻ നേതാക്കളെ വിളിച്ച് പരാതി രേഖപ്പെടുത്തുന്ന അവസ്ഥയാണ് കേരളമെമ്പാടും.


നിലവിലുള്ള ഡ്യൂട്ടി സമ്പ്രദായത്തിലോ, ഷെഡ്യൂളുകളിലോ വലിയ അപാകത ഇല്ല. നിലവിലുള്ള ഡ്യൂട്ടി പാറ്റേൺ അല്ല കെ എസ് ആർ ടി സി യുടെ നഷ്ടത്തിന് കാരണമെന്നിരിക്കെ കഴിയുന്നത്ര ടൗണുകളെ ബന്ധിപ്പിച്ച് കൂടുതൽ ചെയിൻ സർവീസ് തുടങ്ങുമെന്ന ഒന്നാം പിണറായി സർക്കാരിൻ്റെ നയത്തിനെതിരെയുള്ള പ്രഖ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെ ന്നാണാരോപണം

ഉച്ച സമയത്ത് ബസുകൾ നിലയ്ക്കുമ്പോൾ സൊസൈറ്റിയിൽ പോകുന്ന ക്ഷീരകർഷകരും, മത്സ്യതൊഴിലാളികളും, ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആശുപത്രി ജീവനക്കാരുമെല്ലാം ബസ് കിട്ടാതെ, ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാകും. ഉൾപ്രദേശങ്ങളിലെ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടുകയാണ്. ലാഭം മാത്രം പ്രതീക്ഷിക്കാതെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണമെന്ന ആവശ്യവും ശക്തമാണ്.
أحدث أقدم