ഓഗസ്റ്റ് 1 മുതൽ പ്രവാസികളുടെ കുവൈത്തിലേക്കുള്ള തിരിച്ചുവരവ് :കൂടുതൽ വിശദാംശങ്ങൾ ഉടൻ


ഓഗസ്റ്റ് ഒന്ൻ മുതൽ പ്രവാസികളുടെ തിരിച്ചുവരവിന് മന്ത്രി സഭ അനുമതി നൽകിയതോടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും .ഇതുമായി ബന്ധപ്പെട്ട് വ്യോമയാന വിഭാഗം അധികൃതർ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് .പ്രവാസികളുടെ പ്രവേശന വിലക്ക് ഓഗസ്റ്റ് മുതൽ പിൻവലിക്കുമെന്ന് കുവൈത്ത് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിരവധി കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട് ,മന്ത്രി സഭ തീരുമാന പ്രകാരം കുവൈത്ത് അംഗീകരിച്ച ഫൈസർ – അസ്ട്രാസെനെക്ക – മോഡേണ എന്നീ കമ്പനികളുടെ വാക്‌സിനുകൾ രണ്ട് ഡോസ് സ്വീകരിച്ചവരും അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൺ കമ്പനിയുടെ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക 
കൂടാതെ യാത്ര പുറപ്പെടുന്നതിന് മുമ്പായി എടുത്ത 72 മണിക്കൂർ സാധുതയുള്ള പി സി ആർ സർട്ടിഫിക്കറ്റും യാത്രക്കാരൻ ഹാജരാക്കണം കുവൈത്തിൽ എത്തിയ ശേഷം 7 ദിവസത്തെ ഹോം ക്വാറന്റൈനും ഇവർക്ക് ഉണ്ടായിരിക്കും ..നിലവിൽ ഇതു മാത്രമാണ് ഔദ്യോഗികമായി ലഭിച്ചിരിക്കുന്ന വിവരങ്ങൾ എങ്കിലും കൂടുതൽ വ്യക്തത ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ ഉണ്ടായേക്കും വ്യോമയാന വിഭാഗം ആരോഗ്യ അധികൃതരുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം കൃത്യമായ മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും അറിയിക്കുന്നതായിരിക്കും
Previous Post Next Post