പീഡനത്തിന് കണ്ണില്ല,12 കാരിയെ വല്യച്ഛൻ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി.പെണ്‍കുട്ടിക്ക് വയറുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം മനസ്സിലായത്.


കോയമ്പത്തൂര്‍ / പന്ത്രണ്ടുവയസുള്ള സഹോദര പുത്രിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ മൂത്തസഹോദരനാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിക്ക് വയറുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം മനസ്സിലായത്.
തുടര്‍ന്ന് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പിതാവിന്റെ മൂത്തസഹോദരനാണ് തന്നെ പീഡിപ്പിച്ചിരുന്നതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സെന്‍ട്രല്‍ വനിതാപൊലീസില്‍ പരാതി നൽകുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. കോയമ്പത്തൂരില്‍ ഒരു വീടിന്റെ രണ്ട് നിലകളിലായാണ് പ്രതിയും സഹോദരനും താമസിക്കുന്നത്. ഇയാള്‍ക്ക് ഭാര്യയും 19 വയസ്സുള്ള മകളുമുണ്ട്.



Previous Post Next Post