കെഎസ്‌ആര്‍ടിസിയില്‍ ഇനി 12 മണിക്കൂര്‍ ഡ്യൂട്ടി; ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കും



കെഎസ്‌ആര്‍ടിസിയില്‍ 12 മണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കി. ഇനിമുതല്‍ സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂര്‍ ജോലി സമയമാണ്. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കാനും തീരുമാനിച്ചു. വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം ഡബിള്‍ ഡ്യൂട്ടിയെന്നതാണ് നിര്‍ദേശം.
ഡ്രൈവര്‍മാര്‍ക്ക് സ്റ്റിയറിങ് ഡ്യൂട്ടി ഏഴ് മണിക്കൂര്‍ എന്നത് 8 മണിക്കൂറും പരമാവധി 10 മണിക്കൂറുമെന്നതാണ് പുതിയ വ്യവസ്ഥ. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്താല്‍ മതി. എന്നാല്‍ ഗതാഗതകുരുക്കില്‍പ്പെട്ട് വാഹനം ഓടിയെത്തുന്ന സമയം വച്ച്‌ ഈ ഡ്യൂട്ടി സമയം പോരെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്. ഓര്‍ഡിനറി ബസുകളുടെ 8 മണിക്കൂര്‍ മാത്രം പര്യാപ്തമായ സര്‍വീസുകള്‍ക്ക് പഴയ സമ്പ്രദായം തുടരാം.
8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമം എന്ന തൊഴില്‍ മാനദണ്ഡം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നിലപാട്. ഇന്നലെ പ്രതിഷേധവും സംഘടനകള്‍ നടത്തി
Previous Post Next Post