മുത്തച്ഛനോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ അമ്മ തിരുവനന്തപുരത്ത് ഹോം നഴ്സാണ്. രാവിലെ എട്ടുമണിയോടെ മുത്തച്ഛന് പുറത്തുപോയി. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവ ദിവസം രാവിലെ കുട്ടിയെ വീടിന് മുന്നില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ അമ്മ രാവിലെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ബിസിയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഈ ഫോണും നഷ്ടമായിട്ടുണ്ട്.
കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോണിനായി കിണര്‍ വറ്റിച്ച് പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്ന് ലഭിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ ചില വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം. ലൈംഗിക പീഡനം കൂടി തെളിഞ്ഞതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സൈബര്‍ സെല്ലും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.