കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 18 സൈബര്‍ ഫോറെന്‍സിക് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍





ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 18 സൈബര്‍ ഫോറെന്‍സിക് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലാബുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായാണ് നടത്തുക.

കേരളം, ഉത്തരാഖണ്ഡ്, മുംബൈ, പുനെ, ഗാസിയാബാദ് (സിബിഐ അക്കാദമി), കൊല്‍ക്കൊത്ത, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളിലാണ് പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ബംഗാള്‍, ജമ്മുകശ്മീര്‍, മഹാരാഷ്‌ട്ര, പഞ്ചാബ്, രാജസ്ഥാന്‍, മിസോറാം, മണിപ്പൂര്‍, ത്രിപുര, ഡല്‍ഹി എന്നിവിടങ്ങളിലാണ് ആദ്യഘട്ട നിര്‍മ്മാണം പുരോഗമിക്കുന്നത്.


Previous Post Next Post