ലോകത്തെ സുരക്ഷിത രാജ്യങ്ങളില്‍ കുവൈത്തിന് 18-ാമത് സ്ഥാനം


റ്റിജോ ഏബ്രഹാം 
അബുദാബി : ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ കുവൈത്തിന് 18-ാമത് സ്ഥാനം. യുഎഇ ക്കാണ് രണ്ടാം സ്ഥാനം. ഈ വര്‍ഷത്തെ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്റെ സൂചികയില്‍ 134 രാജ്യങ്ങളില്‍ നിന്നാണ് കുവൈത്തിന് 18-ാമത് സ്ഥാനത്തെത്തിയത്. 
യുദ്ധം, വ്യക്തിസുരക്ഷ, പ്രകൃതി ദുരന്തം, കൊവിഡ് കൈകാര്യം ചെയ്ത രീതി എന്നിവ അടിസ്ഥാനമാക്കിയായിരുന്നു രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ലോകത്ത് നിലവില്‍ വാക്‌സിന്‍ വിതരണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് യുഎഇ. ജനസംഖ്യയുടെ 74.5 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചിട്ടുണ്ട്. 64.3 ശതമാനം പേര്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചു. ആരോഗ്യ മേഖലയിലെ മികവ് യുഎഇയ്ക്ക് നേട്ടമായി. 
2021 മേയ് 30 വരെയുള്ള വിവരങ്ങളാണ് പഠനത്തിന് പരിഗണിച്ചത്. പട്ടികയില്‍ ഐസ്‍ലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഖത്തര്‍ മൂന്നാം സ്ഥാനത്തും സിങ്കപ്പൂര്‍ നാലാം സ്ഥാനത്തുമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇ 2-ാം സ്ഥാനത്തും, ബഹ്‌റൈന്‍ 12-ാം സ്ഥാനത്തും കുവൈത്ത് 18-ാമതും സൗദി അറേബ്യ 19-ാമതും ഒമാന്‍ 25-ാം സ്ഥാനത്തുമാണുള്ളത്. ഇന്ത്യയുടെ സ്ഥാനം 91-ാമതാണ്.
Previous Post Next Post