പ്രവാസികൾക്ക് തിരിച്ചടി :ഇന്ത്യയിൽ നിന്നും ജൂലൈ 21 വരെ യുഎഇയിലേക്ക് വിമാന സർവീസുണ്ടാകില്ലെന്ന് എയർ ഇൻഡ്യ

റ്റിജോ ഏബ്രഹാം 
ന്യൂസ് ഡെസ്ക് കുവൈറ്റ്
ദുബായ് ∙ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 21 വരെ സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ജൂലൈ ആറു വരെ യുഎഇയിലേക്ക് സർവീസ് നടത്തില്ലെന്ന് എയർ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ആ തീരുമാനമാണ് വീണ്ടും നീട്ടിയിരിക്കുന്നത്.
വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു വരാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയായി എയർ ഇന്ത്യയുടെ തീരുമാനം. യുഎഇയിലേക്കുള്ള വിമാന സർവീസ് ആരംഭിക്കുന്നതിലുള്ള അവ്യക്തത പ്രവാസി ഇന്ത്യക്കാരെ ആശങ്കയിലാക്കുന്നു.
Previous Post Next Post