പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 28 പവന്‍ സ്വര്‍ണം കവർന്നു.


തൃശ്ശൂര്‍/ അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവന്‍ സ്വര്‍ണം കവർച്ച ചെയ്തു. കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ പ്രവാസിയായ ഷാനവാസിന്റെ വീട് കുത്തിതുറന്നാണ് കവർച്ച നടന്നത്. ഷാനവാസിന്റെ സഹോദരന്‍ താഹ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടതോടെയാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. ഓരോ പവന്‍ തൂക്കം വരുന്ന 23 സ്വര്‍ണ നാണയങ്ങളും അഞ്ച് പവന്‍ തൂക്കം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുമാണ് മോഷണം പോയിരിക്കുന്നത്.
ഷാനവാസ് വിദേശത്താണ്. കുടുംബാഗങ്ങള്‍ കളമശ്ശേരിയിലെ ഫ്‌ലാറ്റിലാണ് താമസം. രണ്ടാഴ്ച്ച മുമ്പാണ് ഷാനവാസിന്റെ ഭാര്യയും മകനും എടവിലങ്ങിലെ വീട്ടിലെത്തി മടങ്ങിയത്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരുകയാണ്.


Previous Post Next Post