ഇടുക്കി ജില്ലയിൽ 2 നേരിയ ഭൂചലനങ്ങൾ.





ഇടുക്കി ജില്ലയിൽ 2 നേരിയ ഭൂചലനങ്ങൾ.
വോൾക്കനോ ഡിസ്കവറി സൈറ്റ് പ്രകാരം തീവ്രത 3.4 രേഖപ്പെടുത്തി.

ഇടുക്കി ജില്ലയിലെ പീരുമേട്, കുമളി ഭാഗത്ത് യഥാക്രമം ചൊവ്വാഴ്ച്ച രാത്രി 8.44 നും 9.05നും രണ്ടു ഭൂചലനങ്ങൾ വീതം അനുഭവപ്പെട്ടത്.
രണ്ടാമത്തെ ഭൂചലനത്തിനാണ് തീവ്രത കൂടുതൽ. ചലനം 5 സെക്കൻ്റ് വീതം നീണ്ടു നിന്നു.

പെരുവന്താനം, കുട്ടിക്കാനം, വണ്ടിപ്പെരിയാർ, കുമളി, ചക്കുപള്ളം എന്നിവിടങ്ങളിൽ ചലനം ഉണ്ടായി.

മൂന്നാമതൊരു ഭൂചലനം തമിഴ്നാട്ടിൽ കമ്പത്തിന് 19 കിമീ തെക്കുപടിഞ്ഞാറായി കേരളാതിർത്തിയോട് ചേർന്ന് അനുഭവപ്പെട്ടു.


Previous Post Next Post