തൃശൂരില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി; മൂന്നുപേര്‍ വിജിലന്‍സിന്റെ പിടിയില്‍


തൃശൂര്‍ ചേറ്റുവയില്‍ 30കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി. മൂന്നുപേരെ വനം വിജിലന്‍സ് പിടികൂടി. 
വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ആംബര്‍ ഗ്രിസിന് 18 കിലോ ഭാരമുണ്ട്.
സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മെഴുക് പോലുള്ള വസ്തുവാണ് ആംബര്‍ഗ്രിസ്. ഒഴുകുന്ന സ്വര്‍ണ്ണമെന്ന് അറിയപ്പെടുന്ന ആംബര്‍ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത് സുഗന്ധ ദ്രവ്യ നിര്‍മ്മാണത്തിനാണ്. ചില മരുന്നുകളുടെ നിര്‍മ്മാണത്തിനും ഇതുപയോഗിക്കാറുണ്ട്. മങ്ങിയ ചാരനിറത്തിലോ കറുപ്പ് നിറത്തിലോ ആണ് ഇതു കാണപ്പെടുന്നത്.
Previous Post Next Post