മലയാളിക്ക് വീണ്ടും ഭാ​ഗ്യം; ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിലെ ‍ഡ്രൈവർക്ക് 40 കോടി


 

ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഭാ​ഗ്യം. 40 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിക്കും ഒൻപത് സുഹൃത്തുക്കൾക്കും. കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ പേരിലെടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. 

കഴിഞ്ഞ മൂന്ന് വർഷമായി കൂട്ടുകാരോടൊപ്പം ചേർന്ന് ടിക്കറ്റെടുക്കുന്ന രഞ്ജിത്തിനെ തേടി ഒടുവിൽ കോടികൾ എത്തി. ദുബായിലെ ഒരു ഹോട്ടലിന്റെ വാലെ പാർക്കിങ്ങിൽ ജോലി ചെയ്യുന്ന ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ ഒൻപത് പേരാണ് രഞ്ജിതിന്റെ സഹ ഭാഗ്യവാന്മാർ. ഓരോരുത്തരും 100 ദിർഹം പങ്കിട്ടായിരുന്നു ജൂൺ 29ന് ടിക്കറ്റ് വാങ്ങിയത്. എന്നെങ്കിലും ഭാഗ്യം നമ്മെ തേടി വരുമെന്ന് കൂട്ടുകാരോട് പറയുമായിരുന്നുവെന്ന് രഞ്ജിത് പറഞ്ഞു.

ഭാര്യ സഞ്ജീവനി പെരേര, മകൻ നിരഞ്ജൻ എന്നിവരോടൊപ്പം ഹത്തയിൽ നിന്ന് റാസൽഖൈമയിൽ എത്തിയപ്പോഴാണ് സമ്മാന വിവരം അറിഞ്ഞത്. . 

2008 മുതൽ ദുബായ് ടാക്സിക്ക് കീഴിൽ വിവിധ കമ്പനികളിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശമ്പളം കുറച്ചതിനാൽ കഴിഞ്ഞ വർഷം ഡ്രൈവർ ജോലിയോടൊപ്പം സെയിൽസുമാനുമായി.
Previous Post Next Post