വായ്പയെടുക്കാത്ത ഓട്ടോ ഡ്രൈവർ രാജുവിന് 50 ലക്ഷം രൂപ അടക്കാൻ കരുവന്നൂര്‍ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ്100 കോടിയുടെ വായ്‌പ്പാ കൊള്ള നടന്ന കരുവന്നൂര്‍ ബാങ്കിൽ നിന്ന് വായ്പ അപേക്ഷ നൽകാത്തവർക്കും ജപ്തി നോട്ടീസ്.






തൃശൂർ/ 100 കോടിയിലേറെ രൂപയുടെ വായ്‌പ്പാ കൊള്ള നടന്ന തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്കിൽ നിന്ന് വായ്പ അപേക്ഷ നൽകാത്തവർക്കും ജപ്തി നോട്ടീസ്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്‌പ്പാ കൊള്ള പുറത്ത് വന്നതിന് പിറകെ നൂറുകണക്കിന് പേർക്കാണ് ജപ്തി നോട്ടീസ് വന്നുകൊണ്ടിരിക്കുന്നത്. ബാങ്കിൽ വായ്പയ്ക്ക് അപേക്ഷ നൽകാത്തവർക്ക് പോലും ജപ്തി നോട്ടീസ് ലഭിക്കുന്നു എന്നതിന് തെളിവാണ് ഓട്ടോ ഡ്രൈവർ രാജുവിന് കിട്ടിയിരിക്കുന്ന നോട്ടീസ്. മൂന്ന് സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള ഇരിങ്ങാലക്കുട സ്വദേശി ഓട്ടോ ഡ്രൈവർ രാജുവിന് 50 ലക്ഷം രൂപ ഉടൻ തിരിച്ചു അടക്കണമെന്നാവശ്യപ്പെട്ടാണ് വമ്പൻ വായ്പ കൊള്ള നടന്നിരുന്ന ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് കിട്ടിയിരിക്കുന്നത്.
ഇരിങ്ങാലക്കുട സ്വദേശി ഓട്ടോ ഡ്രൈവർ രാജുവിന് ബാങ്കിൽ ഒരു അംഗത്വം ഉണ്ട്. ബാങ്കുമായുള്ള രാജുവിന്റെ ആകെയുള്ള ബന്ധം ആ ഒരു അംഗത്വം മാത്രമാണ്. ബാങ്കുമായി ഇതുവരെ ഒരു പണമിടപാടും രാജു നടത്തിയിട്ടില്ല. ജപ്തി നോട്ടീസ് വന്നപ്പോൾ രാജു നേരെ ബാങ്കിലെത്തി വിവരം മാനേജർ ബിജു കരീമിനെ അറിയിച്ചു. സാരമില്ലെന്നായിരുന്നു മാനേജരുടെ മറുപടി. ബാങ്ക് അഡ്മിനിസ്ട്രേർക്കും രാജു ഇത് സംബന്ധിച്ച് പരാതി നൽകി.
കരുവന്നൂര്‍ സഹകരണ ബാങ്കിൽ നടന്ന വായ്പാ കൊള്ളയുടെ സൂത്രധാരകരെന്നു സംശയിക്കുന്ന ആറ് പേർക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടിആര്‍ സുനില്‍കുമാർ, ബാങ്ക് മാനേജര്‍ ബിജു കരീം എന്നിവർ ഉള്‍പ്പെടെ ആറു പേരുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാങ്ക് മാനേജർ ബിജു കരീം സിപിഎമ്മിന്‍റെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. സെക്രട്ടറി ടി ആര്‍ സുനില്‍കുമാർ കരുവന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും. ചീഫ് അക്കൗണ്ടന്റ് സി.കെ ജിൽസും പാർട്ടി അംഗമാണ്.

ബാങ്കിൽ നടന്ന വായ്പ കൊലയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നതാണ്. എന്നാൽ ഇവര്‍ക്കെതിരെ യാതൊരു അച്ചടക്ക നടപടിയും എടുത്തിരുന്നില്ല. ജൂലൈ 19 ന് ശേഷം പ്രതികൾ മുങ്ങിയിരിക്കുകയാണെന്നാണ്
വിവരം. ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ തുക മടക്കികിട്ടാനായി നിത്യവും ഓടിയെത്തുക യാണ്. എത്ര പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിലും പതിനായിരം രൂപ മാത്രമേ നല്‍കൂ എന്നാണ്‌ ബാങ്ക് പറയുന്നത്. ശാഖയ്ക്കു മുന്നിൽ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രക്ഷോഭം നടക്കുകയാണ്.


Previous Post Next Post