കുവൈത്ത് ചുട്ടു പൊള്ളുന്നു : രേഖപ്പെടുത്തിയത് 53.5/54 ഡിഗ്രി താപനില


റ്റിജോ ഏബ്രഹാം 
ന്യൂസ് ഡെസ്ക് കുവൈറ്റ് 
കുവൈത്ത് സിറ്റി :രാജ്യത്തെ ചില പ്രദേശങ്ങളിൽ താപനില 53.5 ഡിഗ്രി സെൽഷ്യസിൽ എത്തിയതായും അടുത്ത ഞായറാഴ്ച താപനില സാധാരണ നിലയിലേക്ക് കുറയുമെന്നും കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അംഗം അബ്ദുൽ അസീസ് അൽ ഖരവി പറഞ്ഞു. ഞായറാഴ്ച മുതൽ 48 മുതൽ 49 ഡിഗ്രി എന്ന റേഞ്ചിലാണ് താപനില അനുഭവപ്പെടുക .ഔദ്യോഗികമായി രേഖപ്പെടുത്തുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന താപനില സ്കെയിൽ നിഴലിലാണ് എടുക്കുന്നതെന്ന് അൽ-ഖരവി പറഞ്ഞു. 

എന്നാൽ സൂര്യരശ്മികൾക്ക് കീഴിലുള്ള നേരിട്ടുള്ള താപനിലയെ കാലാവസ്ഥാ വകുപ്പ് കണക്കിൽ പെടുത്താറില്ല , പക്ഷേ ഇത് കാർ പോലുള്ള വാഹനങ്ങളിലെ റീഡിങിൽ നിന്നും മറ്റ് ഉപകരണങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയും , ഇത്തരത്തിൽ താപനില പരിശോധിക്കുമ്പോൾ പകൽ 65 മുതൽ 70 ഡിഗ്രി സെൽഷ്യസ് വരെകുവൈത്തിൽ ചൂട് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
Previous Post Next Post