ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 59കാരന്‍ അറസ്റ്റിലായി.



ചേര്‍ത്തല/ ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 59 കാരനെ അറസ്റ്റ് ചെയ്തു. പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 18ാം വാര്‍ഡില്‍ അറക്കല്‍ വീട്ടില്‍ ലിയോണ്‍ എന്ന കൊച്ചുമോനെയാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 23നായിരുന്നു പീഡനശ്രമം നടന്നത്. സഹോദരിയുടെ വീട്ടിലെത്തിയ പ്രതി അവിടെ വെച്ച് തന്റെ ബന്ധുകൂടിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Previous Post Next Post