ദുര്‍മന്ത്രവാദിനിയായ 62കാരിയെ കഴുത്തറുത്ത് കൊന്നു, പക്ഷെ തല കാണാനില്ല.

 


ദുര്‍മന്ത്രവാദം നടത്തുന്നതായി ആരോപിച്ച് 62കാരിയെ ഒരുസംഘം ആളുകള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ഭാലിഭോല്‍ ഗ്രാമത്തിലുള്ള 62കാരിയായ ജമുനാ ഹന്‍ഷ്ദായെയാണ് ഞായറാഴ്ച കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
ഗോത്രവിഭാഗത്തില്‍ പെടുന്ന സ്ത്രീയാണ് കൊല്ലപ്പെട്ട ജമുന. ശനിയാഴ്ച വൈകുന്നേരമാണ് ജമുനയെ കാണാതാവുന്നത്. ഗ്രാമത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ തലയുടെ ഭാഗം ഇനിയും കണ്ടെത്താനായിട്ടില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. ഗ്രാമത്തില്‍ അടുത്തിടെ ഒരാള്‍ മരിച്ചിരുന്നു. ഇതിന് പിന്നില്‍ ജമുനയുടെ മന്ത്രവാദമാണെന്ന സംശയം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജമുനയെ ലക്ഷ്യമാക്കിയുള്ള അക്രമമുണ്ടായതെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. സംഭവത്തില്‍ കേസ് എടുത്തതായി കാരാഞ്ജിയ സബ് ഡിവിഷണല്‍ പൊലീസ് അറിയിച്ചു.

 
Previous Post Next Post