ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിമിന്നലേറ്റ് 68 മരണം






ന്യൂഡല്‍ഹി :കനത്ത മഴക്കിടെയുണ്ടായ ഇടിമിന്നലേറ്റ് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ മധ്യപ്രദേശ് എിവിടങ്ങളിലായി 68 മരണം. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 മധ്യപ്രദേശില്‍ ഏഴ് പേരുമാണ് മരിച്ചത്. യുപിയില്‍ പ്രയാഗ് രാജില്‍ 14, കാപൂര്‍ ദേഹതില്‍ ഒമ്പത്, കൗഷാമ്പിയില്‍ നാല് മരണങ്ങളാണുണ്ടായത്. ഇതിന് പുറമെ ഗൊസിപൂര്‍, ഫിറോസാബാദ്, ബല്ലിയ ജില്ലകളില്‍ മൂന്ന് മുങ്ങി മരണങ്ങളും ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

രാജസ്ഥാനിലെ മരണങ്ങളില്‍ 11 പേര്‍ ജയ്പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച്ടവറില്‍ സെല്‍ഫി എടുക്കുതിനിടെയാണ്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ജയ്പൂരിന് പുറമെ ജാല്‍വാര്‍, ധോല്‍പൂര്‍ ജില്ലകളിലാണ് ഇലെ വൈകിട്ട് കനത്ത ഇടിമിന്നലുണ്ടായത്.

അമേര്‍ കൊട്ടാരത്തിന്റെ വാച്ച് ടവറില്‍ മിന്നലേല്‍ക്കുമ്പോള്‍ 27 പേരുണ്ടായിരുന്നു. ഏതാനും പേര്‍ മിന്നലേറ്റ് മരണപ്പെടുമ്പോള്‍ മറ്റ് ചിലര്‍ ഭയന്ന് വാച്ച് ടവറില്‍ നിന്ന് ചാടിയുണ്ടായ അപകടത്തിലാണ് മരിച്ചത്. മറ്റ്് ഭാഗങ്ങളിലുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. മധ്യപ്രദേശില്‍ വിവിധയിടങ്ങളിലായാണ് ഏഴ് പേര്‍ മരിച്ചത്.


أحدث أقدم