82 വയസുള്ള വൃദ്ധ ആറ്റിലൂടെ ഒഴുകിയെത്തി: ചുങ്കത്തെ നാട്ടുകാർ അവരെ ജീവൻ്റെ തീരത്തേക്ക് എത്തിച്ചു

ജീവൻ്റെ തീരത്തേക്ക്


കോട്ടയം: മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ 82 വയസ്സുള്ള വൃദ്ധയെ നാട്ടുകാർ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചുങ്കം ഭാഗത്തുവെച്ചാണ് ആറ്റിലൂടെ ഒരു വൃദ്ധ ഒഴുകി വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്: ഇവർ കൈ ഉയർത്തിക്കാണിച്ചത് കണ്ട് തീരത്തുണ്ടായിരുന്നവർ പെട്ടെന്ന് വള്ളവുമായി എത്തി കരയിലേക്ക് എത്തിക്കുകയായിരുന്നു. തോട്ടയ്ക്കാട് സ്വദേശിയാണെന്ന് പറയപ്പെടുന്നു. സ്ഥലത്ത് പോലീസും ഫയർഫോഴ്സും എത്തുകയുണ്ടായി.
Previous Post Next Post