കോവിഡ് ചികിത്സ കേന്ദ്രത്തിൽ രോഗിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി


കണ്ണൂരില്‍ കോവിഡ് രോഗിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയില്‍ വീട്ടില്‍ ചന്ദ്രേഷിനെയാണ് (28) ശനിയാഴ്ച പുലര്‍ച്ചെ 12.30-ഓടെ പേരാവൂരിലെ സി.എഫ്. എല്‍. ടി. സിയുടെ ശൗചാലയത്തിന് സമീപത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ട് ദിവസം മുന്‍പാണ് ചന്ദ്രേഷിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ വെള്ളിയാഴ്ച രാത്രി 9 മണിയോടെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കുണ്ടേംകാവ് കോളനിയിലെ ചന്ദ്രന്റെയും സുമതിയുടെയും മകനാണ്. സഹോദരങ്ങള്‍ :രേഷ്മ, രമിത, രമ്യ.


Previous Post Next Post