കല്ലായിയിൽ റെയിൽ പാളത്തിൽ സ്ഫോടകവസ്തു കണ്ടെത്തി






കോഴിക്കോട്: കല്ലായിയിലെ റെയിൽ പാളത്തിൽ സ്ഫോടകവസ്തു കണ്ടെത്തി.

ഐസ്ക്രീം ബോളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തു.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. 

കല്ലായിലെ ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് ഐസ്ക്രീം ബോംബ് രൂപത്തിലുള്ള സ്ഫോടകവസ്തു കണ്ടെത്തിയത്.

പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുകയാണ്.


Previous Post Next Post